Home Kerala Thrissur തൃശൂർ പൂരം: ഘടകപൂരങ്ങൾക്കുള്ള കൊച്ചിൻ ദേവസ്വം ബോർഡിന്റെ സഹായധനം വിതരണം ചെയ്തു

തൃശൂർ പൂരം: ഘടകപൂരങ്ങൾക്കുള്ള കൊച്ചിൻ ദേവസ്വം ബോർഡിന്റെ സഹായധനം വിതരണം ചെയ്തു

0
തൃശൂർ പൂരം: ഘടകപൂരങ്ങൾക്കുള്ള കൊച്ചിൻ ദേവസ്വം ബോർഡിന്റെ സഹായധനം വിതരണം ചെയ്തു

ഘടകപൂരങ്ങൾക്കുള്ള കൊച്ചിൻ ദേവസ്വം ബോർഡിന്റെ സഹായധനം വിതരണം ചെയ്തു. ബോർഡ് ചേമ്പറിൽ വെച്ച് നടന്ന ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഡോ. എം.കെ. സുദർശൻ വിതരണം ചെയ്തു. നെയ്തലക്കാവ്, അയ്യന്തോൾ, ചൂരക്കോട്ടു കാവ്, ലാലൂർ, ചെമ്പൂക്കാവ്, കാരമുക്ക്, കണിമംഗലം, പനമുക്കുംപിള്ളി എന്നീ ഘടകപൂര സമിതികൾക്കാണ് സഹായധനം നൽകിയത്. കഴിഞ്ഞ വർഷത്തേക്കാൾ 15 ശതമാനം വർദ്ധിപ്പിച്ച തുകയാണ് ഇത്തവണ നൽകിയത്. കൊച്ചിൻ ദേവസ്വം ബോർഡ് അംഗങ്ങളായ എം.ബി. മുരളീധരൻ, പ്രേംരാജ് ചൂണ്ടലത്ത്, ദേവസ്വം കമ്മീഷണർ സി. അനിൽകുമാർ, ദേവസ്വം സെക്രട്ടറി പി.ഡി. ശോഭന, ഫിനാൻസ് ആൻഡ് എക്കൗണ്ട്സ് ഓഫീസർ പി. വിമല, ഡെപ്യൂട്ടി കമ്മീഷണർ പി. ബിന്ദു, ഡെപ്യൂട്ടി സെക്രട്ടറി ബിജു ആർ. പിള്ള, ലോ ഓഫീസർ ഷൈമോൾ സി. വാസു, അസിസ്റ്റന്റ് കമ്മീഷണർമാരായ എം. കൃഷ്ണൻ, കെ. ബിജുകുമാർ, എം. മിനി, ദേവസ്വം ഉദ്യോഗസ്ഥരും, ദേവസ്വം ഓഫീസർമാരും ഘടകപൂര സമിതി ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here