കുന്നംകുളത്തും അടക്ക മോഷണം: വീടിന്റെ തട്ടിൻ മുകളിൽ സൂക്ഷിച്ചിരുന്ന അര ലക്ഷം രൂപയുടെ അടക്ക മോഷണം പോയി

10

കുന്നംകുളത്ത് വീടിന്റെ തട്ടിൻ മുകളിൽ സൂക്ഷിച്ച അര ലക്ഷത്തോളം രൂപയുടെ അടക്ക മോഷണം പോയി. പഴഞ്ഞി കാട്ടകാമ്പാൽ നടുമുറിയിൽ പുലിക്കോട്ടിൽ സഖറിയയുടെ വീടിന്റെ തട്ടിൻ മുകളിൽ സൂക്ഷിച്ച പത്ത് ചാക്ക് അടക്കയാണ് നഷ്ടപെട്ടത്. പച്ച അടക്ക ഉണക്കമായതിനെ തുടർന്ന് പൊളിക്കാനായി ചാക്കിലാക്കി വീടിന്റെ ടെറസിൽ സൂക്ഷിച്ചതായിരുന്നു. കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരിൽ കട കുത്തിതുറന്ന് അടക്ക മോഷണം പോയിരുന്നു.

Advertisement
Advertisement