ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ്സുടമകൾ ധർണ്ണ നടത്തി. പ്രൈവറ്റ് ബസ് ഓപ്പറേറ്റഴ്സ് ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ഹെഡ്പോസ്റ്റോഫീസിനുമുന്നിൽ നടത്തിയ ധർണ്ണ ജില്ലാ പ്രസിഡണ്ട് എം.എസ് പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ടി.വി മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിൽകുമാർ, നന്ദകുമാർ എന്നിവർ നേതൃത്വം നല്കി.