
കൊച്ചിൻ ദേവസ്വം ബോർഡ് കമ്മീഷണറായി പൊതുഭരണവകുപ്പിലെ അഡീഷണൽ സെക്രട്ടറിയായ സി അനിൽകുമാർ ചുമതലയേറ്റു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് ഡോ. എം കെ സുദർശൻ, അംഗങ്ങളായ എം പി മുരളീധരൻ, പ്രേംരാജ് ചൂണ്ടാലത്ത്, ദേവസ്വം സെക്രട്ടറി പി ഡി ശോഭന, മറ്റു ദേവസ്വം ഉദ്യോഗസ്ഥർ, തൃശൂർ പൂരത്തിലെ ഘടക പൂരസമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.