കുന്നംകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ യുവാവ് മരിച്ചു

34

കുന്നംകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പോർക്കുളം വില്ലേജിന് സമീപം മേപാടത്ത് വീട്ടിൽ സുബ്രഹ്മണ്യന്റെ മകൻ സുബിൻ (26) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് പാറേമ്പാടത്ത് സുബിനും സുഹൃത്ത് വിഷ്ണുവും സഞ്ചരിച്ചിരുന്ന ബൈക്കും എതിരേ വന്ന കാറും കൂട്ടിയിടിച്ചത്. പെരുമ്പിലാവ് ഭാഗത്തേക്ക് പോയ ബൈക്കും കുന്നംകുളം ഭാഗത്തേക്ക് വന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഇരുവരെയും കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടയിലാണ് മരണം സംഭവിച്ചത്. കഴിഞ്ഞ മാസമാണ് വിദേശത്ത് നിന്ന് സുബിൻ നാട്ടിലെത്തിയത്. അപകടത്തിൽ പരിക്കേറ്റ സുഹൃത്ത് പോർക്കുളം വില്ലേജിന് സമീപം വടക്കൻ വീട്ടിൽ വിഷ്ണു (26) ചികിത്സയിലാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം സുബിന്റെ സംസ്കാരം ഇന്ന് നടക്കും.

Advertisement
Advertisement