വടക്കാഞ്ചേരിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; അയ്യപ്പഭക്തർ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

211

വടക്കാഞ്ചേരി പുഴപ്പാലത്ത് കാറുകൾ കൂട്ടിയിടിച്ച് അയ്യപ്പഭക്തർ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു. രാത്രി 12.15ഓടെയാണ് അപകടം. ഒരാളുടെ നില ഗുരുതരമാണ്. നാല് അയ്യപ്പഭക്തരെ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ചേലക്കര സ്വദേശികളായ വെങ്ങാനെല്ലൂർ ചെർളങ്ങാട് അഭിലാഷ് (34), അശ്വതി (26), കൃഷ്ണാങ്ക്  (5), അദ്രിനി (3)എന്നിവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാക്കി. കർണാടകയിലെ ബെല്ലാരിയിൽനിന്ന് ശബരിമലയ്ക്ക് പോവുകയായിരുന്ന അഞ്ച് അയ്യപ്പഭക്തർ സഞ്ചരിച്ച കാറും ചേലക്കരയിൽ നിന്നുള്ള കുടുംബം സഞ്ചാരിച്ചിരുന്ന കാറുമാണ് കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരു കാറുകളും ഭാഗികമായി തകർന്നു. അയ്യപ്പഭക്തർ സഞ്ചരിച്ച കാറാണ് കൂടുതൽ തകർന്നത്. അയ്യപ്പഭക്തരിൽ ഒരാളുടെ നില ഗുരുതരമാണ്.

Advertisement
Advertisement