ടി.ജെ സനീഷ്കുമാറിന്റെ എം.എൽ.എ കെയർ പദ്ധതിയുടെ ഭാഗമായി ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വെന്റിലേറ്ററുകൾ കൈമാറി

9

ചാലക്കുടി എം.എൽ.എ ടി.ജെ സനീഷ്കുമാറിന്റെ എം.എൽ.എ കെയർ പദ്ധതിയുടെ ഭാഗമായി ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വെന്റിലേറ്ററുകൾ കൈമാറി. പടിഞ്ഞാറെ ചാലക്കുടി സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക്, കുറ്റിക്കാട് ഫാർമേഴ്‌സ് സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക്, ചാലക്കുടി ടൗൺ സഹകരണ ബാങ്ക്, പരിയാരം സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക്, കോടശ്ശേരി – എലിഞ്ഞിപ്ര സർവ്വീസ് സഹകരണ ബാങ്ക് എന്നിവയുടെ നേതൃത്വത്തിലാണ് നാൽപ്പത് ലക്ഷത്തോളം രൂപ ചിലവഴിച്ച് അഞ്ച് വെന്റിലേറ്റർ യൂണിറ്റുകൾ കൈമാറിയത്. ബെന്നി ബെഹനാൻ എം.പി വെന്റിലേറ്ററുകൾ ആശുപത്രി അധികൃതർക്ക് കൈമാറി.

ചാലക്കുടി നഗരസഭ ചെയർമാൻ
വി.ഒ പൈലപ്പൻ മുഖ്യാതിഥിയായ ചടങ്ങിൽ വൈസ് ചെയർപേഴ്സൺ സിന്ധു ലോജു, ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.വി പോൾ, എബി ജോർജ്ജ്, എം.എം അനിൽ കുമാർ, ബിജു എസ് ചിറയത്ത്.
പടിഞ്ഞാറെ ചാലക്കുടി സർവീസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡൻ്റ് ജോണി കല്ലിങ്ങൽ, കുറ്റിക്കാട് ഫാർമേഴ്സ് സർവീസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡൻ്റ് ബിജു കവുങ്ങൽ, ചാലക്കുടി ടൗൺ സഹകരണ ബാങ്ക് പ്രസിഡൻ്റ് ജോയ് മുത്തേടൻ, പരിയാരം സർവീസ് കോപ്പററ്റീവ് ബാങ്ക് പ്രസിഡൻ്റ് ഉറുമീസ് മാസ്റ്റർ, കോടശ്ശേരി-എലിഞ്ഞിപ്ര സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് മധു മേനോൻ, ആശുപത്രി സൂപ്രണ്ട് ഡോ. ഷീജ, ജെയിംസ് പോൾ, അഡ്വ. സി വി ബാലചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു