ചാവക്കാട് നഗരസഭ കൗൺസിലർമാർ ഓണറേറിയം മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് നൽകും

11

ചാവക്കാട് നഗരസഭ കൗൺസിലർമാർ ഓണറേറിയം മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് നൽകാൻ തീരുമാനിച്ചു.

തിങ്കളാഴ്ച ചേർന്ന കൗൺസിൽ യോഗം മണത്തല ജി.എച്ച്.എസ്.സ്കൂളിൽ സയൻസ് ലാബ് ആർട്‌സ് ആൻഡ് കൾച്ചറൽ റൂം നിർമാണത്തിന് 25,64,986 രൂപയുടെ അംഗീകാരം നൽകി. സ്കൂളിൽ ആർട്‌സ് ആൻഡ് കൾച്ചറൽ റൂം നിർമിക്കുന്നതിന് 9,81,522 രൂപയുടെ അംഗീകാരവും നൽകി.

ആർ.ടി.പി.സി.ആർ. പരിശോധനാഫലം വേഗത്തിലാക്കണമെന്ന് യു.ഡി.എഫ്. കൗൺസിലർ കെ.വി. സത്താർ ആവശ്യപ്പെട്ടു.

പദ്ധതിച്ചെലവ് നൂറു ശതമാനം കൈവരിച്ചതിന് പങ്കുവഹിച്ച നഗരസഭ ഉദ്യോഗസ്ഥർ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവരെ യോഗം അഭിനന്ദിച്ചു. വാർഡ് തലങ്ങളിൽ കോവിഡ് ജാഗ്രതാസമിതികൾ ഊർജ്ജിതമാക്കാൻ തീരുമാനിച്ചു. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സാനിറ്റൈസേഷൻ കമ്മിറ്റികൾ രൂപവത്കരിക്കാനും തീരുമാനിച്ചു. ചെയർപേഴ്‌സൺ ഷീജാ പ്രശാന്ത് അധ്യക്ഷയായി