ചാവക്കാട് സ്വദേശി ഷാര്‍ജയില്‍ കടലില്‍ മുങ്ങി മരിച്ചു

4

ചാവക്കാട് സ്വദേശി ഷാര്‍ജയില്‍ കടലില്‍ മുങ്ങി മരിച്ചു. പുന്നയൂർക്കുളം ഞമ്മനെങ്ങാട് കുടിയിൽ വീട്ടിൽ ബക്കറിന്റെ മകൻ മുഹമ്മദ് എമിലാണ് (24)മരിച്ചത്. പെരുന്നാള്‍ അവധിയില്‍ കുടുംബാംഗങ്ങളോടൊപ്പം ഹംരിയ കടലില്‍ എത്തിയ മുഹമ്മദ് എമില്‍ കുളിക്കുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്. ഫുജൈറയിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്തു വരികയായിരുന്നു. യൂണിവേഴ്‌സിറ്റി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Advertisement
Advertisement