
അജ്ഞാത ജീവിയുടെ അക്രമാണെന്നാണ് സംശയിക്കുന്നത്
ചാവക്കാട് വീണ്ടും അലങ്കാര പ്രാവുകളെ കൂട്ടമായി കൊന്നൊടുക്കിയ നിലയിൽ കണ്ടെത്തി. ചാവക്കാട് പുത്തൻകടപ്പുറം ചീനിച്ചുവട് അബ്ബാസിന്റെ വീട്ടിലെ പതിനഞ്ചോളം അലങ്കാര പ്രാവുകളെയാണ് കൊന്നൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ പുത്തൻകടപ്പുറത്ത് ഇ.എം.എസ് നഗറിൽ സൈനുദ്ധീന്റെ വീട്ടിലെ അലങ്കാര പ്രാവുകളെയും കോഴികളെയും കൊന്നൊടുക്കിയതിന് സമാനമായ കഴുത്തിൽ ദ്വാരമുണ്ടാക്കി രക്തം ഊറ്റി കുടിച്ച് ജഡം ഉപേക്ഷിച്ച നിലയിലാണ് അബ്ബാസിന്റെ വീട്ടിലും ഉണ്ടായിരിക്കുന്നത്. അജ്ഞാത ജീവിയുടെ അക്രമാണെന്നാണ് സംശയിക്കുന്നത്. തീരമേഖലയിൽ തുടർച്ചയായി വളർത്ത് ജീവികൾക്ക് നേരെയുള്ള ആക്രമണത്തിൽ കടുത്ത ഭീതിയിലാണ് ജനങ്ങൾ.