മൂന്ന് പതിറ്റാണ്ട് പിന്നിട്ട് ആഘോഷം: ചേലക്കോട്ടുകര ദേശവിളക്ക് 26ന്

32

ചേലക്കോട്ടുകര അയ്യപ്പസേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ 33-ാമത് ദേശവിളക്ക് മഹോത്സവം 26ന് ശ്രീ മഹേശ്വര ഭഗവതി ക്ഷേത്രാങ്കണത്തിൽ ആഘോഷിക്കും. രാവിലെ 7.30ന് കുളമുറ്റം ശ്രീ. മഹാവിഷ്ണുക്ഷേത്രത്തിൽ നിന്നും ആദ്യ എഴുന്നള്ളിപ്പ് ഉണ്ടാവും. ഉച്ചക്ക് 11 മണി മുതൽ 2 മണിവരെ പ്രസാദ ഊട്ട് നടക്കും. വൈകീട്ട് ഏഴിന് പ്രധാന എഴുന്നള്ളിപ്പ് വളർക്കാവ് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ നിന്നും വാദ്യഘോഷങ്ങളുടേയും താലപ്പൊലിയുടേയും അകമ്പടിയോട് കൂടി 10 മണിക്ക് ശ്രീ മഹേശ്വര ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരുന്നു. 27ന് പുലർച്ചെ 4.30ന് പാൽക്കിണ്ടി എഴുന്നള്ളിപ്പും ക്ഷേത്രപന്തലിൽ അയ്യപ്പസ്വാമിയുടേയും വാവര് സ്വാമിയുടേയും വെട്ടും തടയും പരിപാടികളും നടക്കും.

Advertisement
Advertisement