ചേർപ്പ് അവിണിശേരിയിൽ മകൻ തലക്കടിച്ച് പരിക്കേൽപ്പിച്ച അമ്മയും മരിച്ചു

39

ചേർപ്പ് അവിണിശേരിയിൽ മകൻ തലക്കടിച്ച് പരിക്കേല്പിച്ച അമ്മയും മരിച്ചു. അച്ഛൻ ഇന്നലെ രാത്രിയിൽ മരിച്ചിരുന്നു.  അവിണിശേരി എഴു കമ്പനിക്ക് സമീപം കറുത്തേടത്ത് രാമകൃഷണൻ  (75) ആണ് ഇന്നലെയും ഭാര്യ  തങ്കമണി (70) ഇന്ന് രാവിലെയും മരിച്ചത്. മകൻ പ്രദീപ്‌  ആണ് ആക്രമിച്ചത്. ചൊവാഴ്ച്ച രാത്രി ഏഴോടെ വീട്ടിലാണ് സംഭവം. സ്വത്ത് സംബന്ധിച്ച തർക്കമാണ് അക്രമത്തിലേക്കും കൊലപാതകത്തിലുമെത്തിയത്. ഇരുമ്പ് കമ്പി കൊണ്ടാണ് പ്രദീപ്‌ രാമകൃഷ്ണനെയും തങ്കമണിയെയും ആക്രമിച്ചത്. പരിക്കേറ്റ ഇരുവരെയും ആദ്യം തൃശൂരിൽ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ദ ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നുവെങ്കിലും ഗുരുതര പരിക്കേറ്റ ഇരുവരെയും ജീവൻ രക്ഷിക്കാനായില്ല. സ്ഥിരം മദ്യപാനിയായ പ്രദീപിന്റെ മർദനത്തെ തുടർന്ന് കഴിഞ്ഞ ദിവസം ഭാര്യയും മകളും അവർ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള
പ്രദീപിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.