ഭക്തിസാന്ദ്രം ചാത്തക്കുടം ശാസ്താവിന്റെ തിരുവാതിര പുറപ്പാട്

8

ചേർപ്പ് ചാത്തക്കുടം ശ്രീധർമശാസ്താക്ഷേത്രത്തിലെ തിരുവാതിര പുറപ്പാട് ആഘോഷിച്ചു.

രാത്രി പാണിക്കുശേഷം അടന്ത കൊട്ടി ശാസ്താവിനെ പുറത്തേക്ക് എഴുന്നള്ളിച്ചു. വലതുഭാഗത്ത് ചക്കംകുളങ്ങര ശാസ്താവും ഇടതുഭാഗത്ത് തൈക്കാട്ടുശ്ശേരി ഭഗവതിയും കൂടി അഞ്ച് ആനകളോടെ എഴുന്നള്ളി.

എറണാകുളം ശിവകുമാർ ചാത്തക്കുടം ശാസ്താവിന്റെ തിടമ്പേറ്റി. പഞ്ചാരിമേളത്തോടെയായിരുന്നു എഴുന്നള്ളിപ്പ്. പെരുവനം സതീശൻ മാരാർ പ്രമാണിയായി. മൂന്നുമണിക്കൂർ നീണ്ട മേളം തിരുവാതിരപുറപ്പാടിനെ മധുരതരമാക്കി.