ചെറുതുരുത്തിക്ക് ആവേശമായി ബൈക്ക് റേസ്

26

ചെറുതുരുത്തി ടീം ഈഗിൾസ് ആർട്‌സ് ആൻഡ്‌ സ്പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ഡർട്ട് ചലഞ്ച് ബൈക്ക് റേസിൽ ഇന്ത്യയിലെ പ്രമുഖരായ റൈഡർമാർ പങ്കെടുത്തു. ചെറുതുരുത്തി പൈങ്കുളം റെയിൽവെ ഗേറ്റിനു സമീപം പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് മത്സരം നടന്നത്. വള്ളത്തോൾനഗർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ ഷെയ്‌ക്ക്‌ അബ്ദുൾഖാദർ ഫ്ലാഗ് ഓഫ് ചെയ്തു. ബൈക്ക് റേസ് നടത്തി ലഭിക്കുന്ന പണം, ക്ലബ് അംഗമായിരിക്കെ മരിച്ച സുഹൃത്തിന്റെ വീട്ടുകാർക്ക് നൽകാനാണ് തീരുമാനം. ക്ലബ്ബ് പ്രസിഡന്റ്‌ അജി ചെറുതുരുത്തി, സെക്രട്ടറി പി.എം. ഷംസുദ്ദീൻ, ഷാഹിർ ചെറുതുരുത്തി, ടി.വി. ഗിരീഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്.