മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ വാർഷിക ട്രോഫി കൊരട്ടി സ്റ്റേഷന്

6

2021 ലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ വാർഷിക ട്രോഫിക്ക് തൃശൂര്‍ റൂറല്‍ പോലീസ് ജില്ലയിലെ കൊരട്ടി പോലീസ് സ്റ്റേഷന്‍ അര്‍ഹമായി. കഴിഞ്ഞകൊല്ലത്തെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് അവാര്‍ഡ്.

Advertisement

തിരുവനന്തപുരം സിറ്റിയിലെ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍, പാലക്കാട് ജില്ലയിലെ പട്ടാമ്പി പോലീസ് സ്റ്റേഷന്‍ എന്നിവ രണ്ടാം സ്ഥാനം പങ്കിട്ടു. എറണാകുളം റൂറലിലെ മുളന്തുരുത്തി പോലീസ് സ്റ്റേഷനാണ് മൂന്നാം സ്ഥാനം.

ക്രൈംബ്രാഞ്ച് എ.ഡി.ജി.പി അധ്യക്ഷനായ സമിതിയാണ് മികച്ച പോലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തത്.

Advertisement