ചൂലിശേരിയിൽ വ്യാപാര സ്ഥാപനത്തിൽ നിന്നും ഇലക്ട്രിക്ക് മെഷിനുകളും , ഇരുമ്പ് കമ്പനികളും കവർച്ച ചെയ്തയാൾ മണിക്കൂറുകൾക്കകം അറസ്റ്റിൽ; പിടിയിലായത് പൂങ്കുന്നം സ്വദേശി

8

ചൂലിശേരിയിൽ വ്യാപാര സ്ഥാപനത്തിൽ നിന്നും ഇലക്ട്രിക്ക് മെഷിനുകളും , ഇരുമ്പ് കമ്പനികളും കവർച്ച ചെയ്തയാൾ മണിക്കൂറുകൾക്കകം അറസ്റ്റിൽ.  പൂങ്കുന്നം ചക്കാമുക്ക് നാലുകെട്ടിൽ വീട്ടിൽ ശ്രീജിത്തിനെ (41) ആണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. ചൂലിശേരി ഫെൻകോൺ വിൻഡോസ് കമ്പനിയുടെ പൂട്ട് പൊളിച്ച് ഇലക്ട്രിക്ക് മെഷീനുകളും ഇരുമ്പ് കമ്പികളുമാണ് കവർന്നത്. ഏകദേശം 35000 രൂപയുടെ വസ്തുക്കൾ മോഷ്ടിച്ചതായി പൊലീസ് അറിയിച്ചു. ഇയാളെ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ എ.അനന്തലാൽ, സബ്ബ് ഇൻസ്പെക്ടർമാരായ വിജയരാജൻ.വി , ബാബുരാജൻ, അസി . സബ്ബ് ഇൻസ്പെക്ടർ വർഗീസ്, സിവിൽ പൊലീസ് ഓഫീസർ മാരായ ഡിജോ ജെയ്ക്കബ്ബ്, പ്രസൂൺ, പ്രകാശൻ എന്നിവരുമുണ്ടായിരുന്നു.