ചൂണ്ടൽ പഞ്ചായത്തിൽ കെട്ടിടത്തിന് നമ്പറിടാൻ കൈക്കൂലി: പഞ്ചായത്ത് ഓവർസിയറും അറസ്റ്റിൽ

26

ചൂണ്ടൽ പഞ്ചായത്തിൽ കെട്ടിടത്തിന് നമ്പറിടാൻ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ കരാറുകാരന് പുറമേ പഞ്ചായത്ത് ഓവർസിയറും അറസ്റ്റിൽ. പേരാമംഗലം സ്വദേശി മഹേഷിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. മഹേഷ് ആവശ്യപ്പെട്ടതനുസരിച്ചാണ് പരാതിക്കാരനിൽനിന്ന്‌ തുക കൈപ്പറ്റിയതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട ഫയലും വിജിലൻസ് പഞ്ചായത്ത് ഓഫീസിൽനിന്ന്‌ പിടിച്ചെടുത്തു.