തൃപ്രയാർ ക്യാപ്റ്റൻ ലക്ഷ്മി സൈഗാൾ കാരുണ്യ കേന്ദ്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആറ് ലക്ഷം നൽകി

15

തൃപ്രയാർ ക്യാപ്റ്റൻ ലക്ഷ്മി സൈഗാൾ കാരുണ്യ കേന്ദ്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആറ് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ.സി മൊയ്തീൻ ഏറ്റുവാങ്ങി.

പ്രസിഡൻ്റ് ഡോ. രാമചന്ദ്രൻ, സെക്രട്ടറി പി എം അഹമ്മദ്, എം എ ഹാരിസ് ബാബു, കെ എ വിശ്വംഭരൻ എന്നിവർ ചേർന്നാണ് ചെക്ക് നൽകിയത്.

കേരള ബാങ്ക് വൈസ് പ്രസിഡൻ്റ് എം കെ കണ്ണൻ ചടങ്ങിൽ സന്നിഹിതനായിരുന്നു.