പെൺകുട്ടികളോട് ജയിൽ ജീവനക്കാരൻ മോശമായി പെരുമാറിയെന്ന്: തൃശൂർ ഗവ.എഞ്ചിനിയറിങ്ങ് കോളേജിൽ സംഘർഷം; പോലീസ് ലാത്തിവീശി, പോലീസ് സ്റ്റേഷനിലേക്ക് വിദ്യാർത്ഥികളുടെ പ്രതിഷേധ മാർച്ച്‌

111

തൃശൂർ ഗവ.എഞ്ചിനീയറിംഗ്‌ കോളേജിൽ വിദ്യാർഥിനികളോട് മോശമായി പെരുമാറിയയാളെ പോലീസ് വിട്ടയച്ചതിനെ ചൊല്ലി പോലീസും വിദ്യാർത്ഥികളുമായി സംഘർഷം. വിദ്യാർത്ഥികൾ വിയ്യൂർ സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി. പോലീസ് അഭ്യർഥിച്ചിട്ടും പിരിഞ്ഞു പോകാതിരുന്ന വിദ്യാർത്ഥികൾക്ക് നേരെ പോലീസ് ലാത്തി വീശിയതോടെ വിദ്യാർത്ഥികളുടെ പ്രതിഷേധവും കനത്തു. സ്റ്റേഷൻ മുറ്റത്ത് ക്യാമ്പ് ചെയ്ത വിദ്യാർത്ഥികളുടെ ആവശ്യത്തിന് ഒടുവിൽ പോലീസ് വഴങ്ങി. വിദ്യാർത്ഥിനിയെ ശല്യം ചെയ്തയാൾ വിയ്യൂർ ജയിലിലെ ജീവനക്കാരനാണെന്ന് വിദ്യാർത്ഥികളുടെ ആരോപണം. സംഭവത്തിൽ കേസെടുക്കാമെന്ന് പൊലീസ് ഉറപ്പ് നൽകിയതിനെ തുടർന്ന് വിദ്യാർഥികൾ പിരിഞ്ഞുപോയി. ലാത്തി ചാർജിൽ പരിക്കേറ്റ വിദ്യാർഥികളെ തൃശൂരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement