Home Kerala Thrissur നന്ദിക്കര ഗവൺമെന്റ് ഹൈസ്കൂൾ യു.പി വിഭാഗം കെട്ടിട നിർമ്മാണത്തിന് തുടക്കമായി

നന്ദിക്കര ഗവൺമെന്റ് ഹൈസ്കൂൾ യു.പി വിഭാഗം കെട്ടിട നിർമ്മാണത്തിന് തുടക്കമായി

0
നന്ദിക്കര ഗവൺമെന്റ് ഹൈസ്കൂൾ യു.പി വിഭാഗം കെട്ടിട നിർമ്മാണത്തിന് തുടക്കമായി

നന്ദിക്കര ഗവൺമെന്റ് ഹൈസ്കൂളിൽ യു പി വിഭാഗത്തിനായി സർവ്വ ശിക്ഷ കേരള ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം പുതുക്കാട് എംഎൽഎ കെ കെ രാമചന്ദ്രൻ നിർവഹിച്ചു. 46 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടം ആണ് നിർമിക്കുന്നത്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കാർത്തിക ജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത സുനിൽ,പഞ്ചായത്ത് ജനപ്രതിനിധികൾ, സ്കൂൾ അധികൃതർ,പിടിഎ ഭാരവാഹികൾ,വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here