കോവിഡ് അതിരൂക്ഷം: തൃശൂർ ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

53

കോവിഡ് 19 രോഗവ്യാപന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തൃശൂരില്‍ കണ്‍ട്രോള്‍ റൂം തുറന്നു. പ്രതിരോധ മാര്‍ഗങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ എസ് ഷാനവാസിന്‍റെ നേതൃത്വത്തിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചത്.

ജില്ലാ നോഡല്‍ ഓഫീസറായി ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ എ എ പ്രദീപിനെയും (8547610089), സി എഫ് എല്‍ ടി സി, സി എസ് എല്‍ ടി സി, കണ്‍ട്രോള്‍ റൂം ചാര്‍ജ് ഓഫീസറായി കിഫ്ബി സ്പെഷ്യല്‍ തഹസില്‍ദാര്‍ ബിലാല്‍ ബാബുവിനെയും (9446393122) ചുമതലപ്പെടുത്തി. കോവിഡ് 19 ലൈസണ്‍ ഓഫീസര്‍മാരായി പൊലീസ്, കോര്‍പറേഷന്‍, കുടുംബശ്രീ, ഡിഎംഒ, ജില്ലാ പഞ്ചായത്ത്, നഗരസഭകള്‍ എന്നിവടങ്ങളിലെ ലൈസണ്‍ ഓഫീസര്‍മാരെയും നിയോഗിച്ചു.