തൃശൂർ പൂരത്തിന് കോർപ്പറേഷന്റെ15 ലക്ഷം; പൂരവിളംബരമായി ഇനി കോർപ്പറേഷൻ വക‘മ്മ്ടെ പൂരം’

67

തൃശൂർ പൂരമടക്കമുള്ള പൈതൃകോൽസവങ്ങളുടെ സംരക്ഷണത്തിന് എട്ട് കോടി അനുവദിച്ച സർക്കാർ ബജറ്റിന് പിന്നാലെ തൃശൂർ പൂരത്തിന് സാമ്പത്തീക സഹായ പ്രഖ്യാപനവുമായി തൃശൂർ കോർപ്പറേഷനും. സാധാരണയായി തെക്കേഗോപുരനട തുറക്കുന്നതിലൂടെയാണ് തൃശൂർ പൂരവിളംബരം പ്രഖ്യാപിക്കാറുള്ളതെങ്കിലും ഇനിയത് മാറുകയാണ്. പൂരവിളംബരം ഇനി കോർപ്പറേഷൻ ഏറ്റെടുക്കുന്നു. കോർപ്പറേഷൻ വക ‘മ്മ്ടെ പൂരം’ നടത്തും. 15 ലക്ഷം ഇതിനായി വകയിരുത്തി. വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിക്കാണ് ഇതിൻറെ ചുമതല. കഴിഞ്ഞ വർഷം പരിപാടി സംഘടിപ്പിച്ചിരുന്നുവെങ്കിലും ബജറ്റ് പ്രഖ്യാപനത്തിൽ ഇത് ആദ്യമായാണ്. നേരത്തെ പുലിക്കളിക്ക് മുമ്പായി പുലിക്കളി ചമയപ്രദർശനവും വിളംബരവും കോർപ്പറേഷൻ ഏറ്റെടുത്തിരുന്നു. തൃശൂർ പൂരത്തിന് മുമ്പായി നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനങ്ങളൊരുക്കൽ, വൈദ്യുതി, വെള്ളം, വെളിച്ചം ശൗചാലയ സൗകര്യങ്ങളും ശുചീകരണവും കൂടാതെ പൂരനാളുകളിൽ സംഭാര വിതരണവുമടക്കം കോർപ്പറേഷൻ ആണ് നിർവഹിക്കാറുള്ളത്. അതിന് പുറമെയാണ് ഇപ്പോൾ 15 ലക്ഷത്തിന്റെ പൂരവിളംബരമായി ‘മ്മ്ടെ പൂരം’ പരിപാടിയും.

Advertisement
Advertisement