തൃശൂർ പൂരത്തെ വരവേൽക്കാൻ കോർപറേഷന്റെ ‘മ്മ്ടെ പൂരം’ നാളെ.

19

നഗരസഭയുടെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച്  കോർപ്പറേഷൻ തൃശൂർ പൂരത്തിനെ വരവേൽക്കുന്നതിനായി ‘മ്മ്ടെ പൂരം’ വെള്ളിയാഴ്ച ആഘോഷിക്കുന്നു.  രാവിലെ 11ന് കോർപ്പറേഷൻ കൗൺസിലർമാരും ജീവനക്കാരും തൃശൂർ പൗരാവലിയും  സംയുക്തമായി ചേർന്ന് ഘോഷയാത്രയും തുടർന്ന് പൊതുസമ്മേളന ചടങ്ങും നടക്കും. ഇതോടൊപ്പം കോർപ്പറേഷന്റെ അനാഥമന്ദിരത്തിൽ വളർന്ന പെൺകുട്ടിക്ക് ചടങ്ങിൽ വെച്ച് കോർപ്പറേഷൻ സ്വരൂപിച്ച വിവാഹ ധനസഹായം കൈമാറും. തുടർന്ന് ജീവനക്കാരുടെയും കൗൺസിലർമാരുടയും കലാപരിപാടികളും സംഗീത പരിപാടിയും ഒരുക്കിയിട്ടുണ്ട്. കൃഷി മന്ത്രി പി പ്രസാദ്, ഉന്നത വിദ്യഭ്യാസ മന്ത്രി ആർ ബിന്ദു എന്നിവർ കോർപറേഷന്റെ പൂരഘോഷത്തിൽ പങ്കെടുക്കുമെന്ന് മേയർ എം.കെ വർഗീസ് അറിയിച്ചു. പൂരത്തിന് സൗജന്യ സംഭാര വിതരണം അടക്കം കോർപറേഷനാണ് വർഷങ്ങളായി നിർവഹിക്കുന്നത്.

Advertisement
Advertisement