കാട്ടാനയുടെ മുന്നിൽപ്പെട്ട ദമ്പതികൾക്ക് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റു. റബർ ടാപ്പിങ്ങിന് പോയ ദമ്പതികൾക്കാണ് പരിക്കേറ്റത്. കാരിക്കുളം സ്വദേശികളായ അഷ്റഫ്, നസിയ എന്നിവർക്കാണ് പരിക്കേറ്റത്.
രാവിലെ അഞ്ചരയോടെ പാലപ്പിള്ളിയിലാണ് സംഭവം. റോഡ് മുറിച്ചുകടക്കുന്ന കാട്ടാനയുടെ മുന്നിൽ ദമ്പതികൾ അകപ്പെടുകയായിരുന്നു. നിയന്ത്രണംവിട്ട ബൈക്കിൽ നിന്ന് വീണാണ് ഇരുവർക്കും പരിക്കേറ്റത്. ഈസമയം അതുവഴി വന്ന മറ്റു യാത്രക്കാർ ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വേനൽ കടുത്തതോടെ പാലപ്പിള്ളിയിലെ ജനവാസകേന്ദ്രത്തിൽ കാട്ടാന ഇറങ്ങുന്നത് പതിവായിരിക്കുകയാണ്.
Advertisement
Advertisement