ആശ്വാസത്തിലേക്ക് നടന്ന് തൃശൂർ ജില്ല: മൂന്ന് പഞ്ചായത്തിൽ പുതിയ കോവിഡ് കേസില്ല; നാട്ടിക, പുത്തൻചിറ, വേലൂർ പഞ്ചായത്തുകളിൽ ഇന്നലെ പുതിയ രോഗികൾ ഉണ്ടായില്ല, ഏഴ് പഞ്ചായത്തുകളിൽ ടി.പി.ആർ 50 ശതമാനത്തിന് മുകളിൽ

39

കോവിഡ് വ്യാപനത്തിൽ തൃശൂർ ജില്ലാശ്വാസത്തിലേക്ക്. തിങ്കളാഴ്ചത്തെ കോവിഡ് പരിശോധനയിൽ പുതിയ കേസുകളില്ല. നാട്ടിക, പുത്തൻചിറ, വേലൂർ പഞ്ചായത്തുകളിലാണ് പോസിറ്റിവിറ്റി നിരക്ക് പൂജ്യം ആയത്. ചാഴൂർ പഞ്ചായത്തിൽ 1.85 ശതമാനവും എളവള്ളിയിൽ നാല് ശതമാനവുമാണ് ഇന്നലത്തെ നിരക്ക്.
അതേസമയം, ഏഴ് പഞ്ചായത്തിൽ 50 ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി നിരക്ക്. പുന്നയൂർ, കടങ്ങോട്, മാടക്കത്തറ, കടപ്പുറം, ഏങ്ങണ്ടിയൂർ, പുതുക്കാട്, കുഴൂർ പഞ്ചായത്തുകളിലാണ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിന് മുകളിലുള്ളത്. തൃശൂര്‍ ജില്ലയിൽ തിങ്കളാഴ്ച്ച 2045 പേര്‍ക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത്. 17,884 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 40,228 ആണ്. തൃശൂര്‍ സ്വദേശികളായ 79 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,06,972 ആണ്. 1,65,612 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.52ശതമാനം ആണ്.