തൃശൂർ കോർപറേഷനിൽ കോവിഡ് വ്യാപനം: വൈദ്യുതി വിഭാഗത്തിൽ 15 പേർക്ക് കോവിഡ്

57

തൃശൂർ കോർപറേഷൻ വൈദ്യുതി വിഭാഗത്തിൽ കോവിഡ് വ്യാപനം. 15 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതേ തുടർന്ന് വൈദ്യുതി വിഭാഗത്തിലെ ക്യാഷ് കൗണ്ടറുകൾ മെയ് അഞ്ച് വരെ പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ഉപഭോക്താക്കൾ ഓൺലൈൻ ആയി വൈദ്യുതി ചാർജ് അടക്കണം. tcedonline. in, tced. in എന്നീ സൈറ്റുകളിൽ പണം അടക്കാം.