ഒല്ലൂരിൽ പച്ചക്കറി വണ്ടിയിൽ കൊണ്ടു വരികയായിരുന്ന ഒരു കോടി രൂപ ഇലക്ഷൻ സ്‌ക്വാഡിന്റെ പേരുപയോഗിച്ച സംഘം കവർന്നു; പണം കൊണ്ട് വന്നത് തെരഞ്ഞെടുപ്പിന് വേണ്ടിയെന്ന് സൂചന

110

ഒല്ലൂരിൽ പച്ചക്കറി വണ്ടിയിൽ കൊണ്ടു വരികയായിരുന്ന ഒരു കോടി രൂപ ഇലക്ഷൻ സ്‌ക്വാഡിന്റെ പേരുപയോഗിച്ച സംഘം കവർന്നു. തമിഴ് നാട്ടിൽ നിന്ന് മുവാറ്റുപുഴയിലേക്ക് പച്ചക്കറിയുമായി വരികയായിരുന്ന ലോറി കുഞ്ഞനം പാറയിൽ വെച്ച് ഇലക്ഷൻ ഫ്ലയിങ് സ്ക്വഡ് എന്ന ബോർഡ്‌ വെച്ച വണ്ടി തടഞ്ഞു നിർത്തുകയും ചോദ്യം ചെയുകയും ചെയ്തെന്നു വണ്ടിക്കാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ലോറി ഡ്രൈവർമാരെ ചോദ്യം ചെയ്തു വരികയാണ്. തിരെഞ്ഞെടുപ്പിന് വേണ്ടി കൊണ്ടു വന്ന പണം ആണോ എന്നാണ് സംശയിക്കുന്നത്.