ബൈക്കിൽ കറങ്ങി സ്ത്രീകളുടെ മാല പൊട്ടിക്കൽ: ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ, പിടികൂടിയത് സഹസീകമായി

17

ഒരു മാസത്തിനിടയിൽ രണ്ട് സ്ത്രീകളുടെ മാല ബൈക്കിൽ വന്ന് കവർച്ച നടത്തിയതിന് ബാങ്ക് ജീവനക്കാരനായ അരിമ്പൂർ സ്വദേശി കൊള്ളന്നൂർ താഞ്ചപ്പൻ ആനന്ദനെ കമ്മീഷണർ ആർ ആദിത്യയുടെ കീഴിലുള്ള ഷാഡോ പോലീസും ഈസ്റ്റ് പോലീസും ചേർന്ന് പിടികൂടി.
തിരുവമ്പാടി അമ്പലത്തിന് സമീപത്തുകൂടി നടന്നു പോകുകയായിരുന്ന വെട്ടുകാട് മാപ്പാണൻ ലതയുടെ രണ്ടര പവന്റെ മാലയും തൃശൂർ നന്ദനം അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ലക്ഷ്മി പ്രസാദിന്റെ മൂന്ന് പവന്റെ മാലയുമാണ് ബൈക്കിലും സ്കൂട്ടറിലുമായി വന്ന് കവർച്ചനടത്തിയത്. ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് തവണയായി വന്നത് ബൈക്കിലും സ്കൂട്ടറിലുമാണെങ്കിലും, ഹാൻഡിലിൽ ഒരു സഞ്ചി ഉണ്ടായിരുന്നു എന്ന സൂചനയെ പിന്തുടർന്നുള്ള നിരീക്ഷണത്തിലാണ് പ്രതി പിടിയിലായത്. ബൈക്കിൽ സഞ്ചിയുമായി വരികയായിരുന്ന പ്രതിയെ ഫോളോ ചെയ്യുകയും, തുടർന്ന് പൂങ്കുന്നം മൂന്നുകുറ്റിക്ക് സമീപം എത്തി രക്ഷപെടാൻ ശ്രമിക്കുമ്പോഴായിരുന്നു അറസ്റ്റിലായത്. സഞ്ചിയിൽ കത്തിയും നമ്പർ പ്ളേറ്റുകളും കണ്ടെടുത്തതായി പോലീസ് അറിയിച്ചു. അന്വേഷണ സംഘത്തിൽ സിറ്റി ഡി.സി.ആർ.ബി അസി. കമ്മീഷണർ ബിജോ അലക്സാണ്ടർ, ഈസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ ഐ. ഫറോസ് , എസ്. ഐ മാരായ അൻഷാദ് എസ്. സിനോജ് എസ്. ഷാഡോ പോലീസ് എസ്. ഐമാരായ ഗ്ലാഡ്സ്റ്റൻ, രാജൻ, സുവ്രതകുമാർ, റാഫി, ഗോപാലകൃഷ്ണൻ, രാകേഷ്, എ.എസ്. ഐ ഗോപിനാഥൻ, സീനിയർ സി.പി.ഒ പഴനി സ്വാമി, ജീവൻ, ലികേഷ്, വിപിൻ എന്നിവരും ഉണ്ടായിരുന്നു.