വരടിയത്ത് വളർത്തു നായക്ക് നേരെ ക്രൂര ആക്രമണം: വീട്ടുടമയ്ക്കെതിരെ പോലീസ് കേസെടുത്തു; നായയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

74

വരടിയത്ത് വളര്‍ത്തുനായയെ ക്രൂരമായി മർദിച്ച വീട്ടുടമക്കെതിരെ പോലീസ് കേസെടുത്തു. വീട്ടുടമ സുരേഷിനെതിരെയാണ് പേരാമംഗലം പോലീസ് കേസെടുത്തത്. നായയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. നായയെ വടി കൊണ്ട് അടിക്കുന്നത്‌ വീഡിയോയില്‍ കാണാം. 

മദ്യപിച്ചെത്തുമ്പോഴും കുടുംബാംഗങ്ങളോട്‌ വഴക്ക് കൂടുമ്പോഴും സുരേഷ് നായയെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു.