Home Kerala Thrissur നാടിനെ വിറപ്പിച്ച അരിക്കൊമ്പനെ കൊടുങ്ങല്ലൂരിൽ ഉറക്കിക്കിടത്തി ഡാവിഞ്ചി വിസ്മയം

നാടിനെ വിറപ്പിച്ച അരിക്കൊമ്പനെ കൊടുങ്ങല്ലൂരിൽ ഉറക്കിക്കിടത്തി ഡാവിഞ്ചി വിസ്മയം

0
നാടിനെ വിറപ്പിച്ച അരിക്കൊമ്പനെ കൊടുങ്ങല്ലൂരിൽ ഉറക്കിക്കിടത്തി ഡാവിഞ്ചി വിസ്മയം

സമൂഹമാധ്യമങ്ങളിലെ താരമായ അരിക്കൊമ്പനെ ഇങ്ങ് തൃശൂരിൽ കൊടുങ്ങല്ലൂരിലുമെത്തിച്ചു. വൈറലായ അരിക്കൊമ്പന്റെ ഉറക്കമാണ് ചിത്രകാരനും ശിൽപ്പിയുമായ ഡാവിഞ്ചി സുരേഷ് കളിമണ്ണിൽ സൃഷ്ടിച്ചെടുത്തത്. നാടാകെ വിറപ്പിച്ച് ജനങ്ങളെ ഭീതിയിലാക്കുന്ന അരിക്കൊമ്പന്റെ തേയിലത്തോട്ടത്തിനിടയിലെ വഴിയിൽ ഉറങ്ങിക്കിടക്കുന്ന ആകാശദൃശ്യം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ ദൃശ്യമാണ് ഡാവിഞ്ചി സുരേഷ് കളിമണ്ണിൽ മൂന്നു മണിക്കൂർ സമയമെടുക്ക് ശിൽപമാക്കി മാറ്റിയത്.
അരിക്കൊമ്പനെ കാടുകടത്തിയതിൽ വിമർശവും ന്യായീകരണവും വിവിധ കോണുകളിൽ നിന്ന് ഉയരുമ്പോഴാണ് കാട്ടിലെ അരിക്കൊമ്പനെ തീരമണയുന്ന കാടില്ലാത്ത കൊടുങ്ങല്ലൂരിൽ ഡാവിഞ്ചിയെത്തിച്ചത്. പച്ചിലക്കാടും വഴിയും വഴിയിൽ ഉറങ്ങിക്കിടക്കുന്ന ആകാശദൃശ്യം നേരിൽ പകർത്തുകയായിരുന്നു ഡാവിഞ്ചി. വിവിധ മീഡിയങ്ങളിലായി ആയിരക്കണക്കിന് ദൃശ്യവിസ്മയങ്ങൾ ഒരുക്കിയ ഡാവിഞ്ചിയുടെ പുതിയ സൃഷ്ടിയും വൈറലാവുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here