പുസ്തകപ്പുര പദ്ധതിയിലേക്ക് പതിനായിരം രൂപ വിലയുള്ള പുസ്തകങ്ങൾ ഏറ്റുവാങ്ങി. തൃശൂർ ബി.എസ്.എൻ.എൽ ഡിവിഷണൽ എഞ്ചിനിയറും നർത്തകിയുമായ പ്രീത മുരളിയാണ് പുസ്തകങ്ങൾ വാങ്ങി നൽകിയത്. പുസ്തകപ്പുര കോ-ഓർഡിനേറ്റർ ഡോ.കെ.ആർ. ബീന ഏറ്റുവാങ്ങി. പൂങ്കുന്നം എൻജോയ് ഫെസററാസിൽ വെച്ചു നടന്ന ചടങ്ങിൽ ദീപ ഗാത്ര അധ്യക്ഷത വഹിച്ചു.
Advertisement

ഡോ.എൻ.ആർ.ഗ്രാമപ്രകാശ്, നർത്തകി ശ്രീല നല്ലേടം, എൻ.ഗോപാല കഷ്ണൻ, കലാമണ്ഡലം അനീഷ് എന്നിവർ പങ്കെടുത്തു. വായനാശീലമുള്ള കുട്ടികൾക്ക് വീട്ടിൽ വായനശാല തുടങ്ങുന്നതിന് 50 പുസ്തകം വീതം നൽകുന്ന പദ്ധതിയാണ് പുസ്തകപ്പുര. ജില്ലയിലെ 104 വീടുകളിലെ കുട്ടികൾക്ക് ഇതിനോടകം 10 പുസ്തകം വീതം നൽകി. അടുത്ത ഘട്ടമായി 10 പുസ്തകം വീതം ഏപ്രിൽ 14 ന് വിതരണം ചെയ്യും.
Advertisement