പുത്തൂർ കായൽ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ സംഘം സന്ദർശിച്ചു

11

പുത്തൂർ കായലിൽ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് നേരിട്ട് വിലയിരുത്തുന്നതിന് വേണ്ടി ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പി പി സുബൈർ കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു.
2023 സംസ്ഥാന ബജറ്റിൽ കെ എൻ ബാലഗോപാൽ അവതരിപ്പിച്ച വാർഷിക ബജറ്റിൽ പുത്തൂർ കായലിന് ടൂറിസം വകുപ്പിൽ നിന്നും 10 കോടി അനുവദിച്ചിരുന്നു. ഇതിൻറെ ഭാഗമായാണ് സന്ദർശനം. പുത്തൂരിനെ ലോക നിലവാരത്തിലുള്ള ടൂറിസ്റ്റ് കേന്ദ്രമാക്കുന്നതിന് മന്ത്രി കെ രാജന്റെ സാന്നിധ്യത്തിൽ യോഗം ചേരാൻ തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ഉണ്ണികൃഷ്ണൻ, ഡിപിസി അംഗം കെ വി സജു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എസ് സജിത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി ബി സുരേന്ദ്രൻ, പി എം രാഹുൽ, സെക്രട്ടറി അരുൺ ടി ജോൺ, എം എൻ രാജേഷ് എന്നിവർ പങ്കെടുത്തു.

Advertisement
Advertisement