
തൃശൂര്‍ പൂരത്തില്‍ കുടമാറ്റത്തിനിടെ തിരുവമ്പാടി ദേവസ്വം മെസിക്കുട ഉയർത്തിയതിനെതിരെ സൈബർ പോര്. ക്ഷേത്രവിരുദ്ധർ കുടമാറ്റത്തിൽ മാറ്റം വരുത്തി വിശ്വാസികളെ വഞ്ചിച്ചിരിക്കുന്നുവെന്നാണ് സംഘപരിവാർ വിമർശം.
ക്ഷേത്ര വിശ്വാസവും, സംസ്കാരവും, ധർമ്മവും , ക്ഷേത്ര സങ്കൽപ്പവും – ക്ഷേത്ര സങ്കേതത്തിൽ തന്നെ കുഴിച്ചുമൂടാൻ നടക്കുന്ന ഒരു സർക്കാരും, അതിന് നേതൃത്വം കൊടുക്കുന്ന കമ്മ്യൂണിസ്റ്റ് – മതമൗലീകവാദ പ്രസ്ഥാനങ്ങളും .
ക്ഷേത്ര സമിതികളും വിശ്വാസികളും ജാഗരൂകരാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ അവർ നമ്മളെ ഉപയോഗിച്ചു കൊണ്ടു തന്നെ ക്ഷേത്ര വിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യിക്കും.
അതാണ് തൃശ്ശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗം കുടമാറ്റത്തിൽ ഒരു മാറ്റം കണ്ടത്…..
ഭക്തജനങ്ങൾക്ക് അത് മനസ്സിലാവുകയും …. ശക്തമായി പ്രതിഷേധിക്കുകയും ചെയ്യുന്നു.
ക്ഷേത്രം വിശ്വാസിയുടേതാണ്.
ക്ഷേത്രം തീർത്തും മതസ്ഥാപനമാണ് ….. മതേതര സ്ഥാപനമാക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണം ജാഗ്രതഎന്നാണ് ഹിന്ദു ഐക്യ വവേദി നേതാവ് പി. സുധാകരൻ സമൂഹ മാധ്യമ പേജിൽ പങ്കു വെച്ചത്. ഇതിഹാസ ഫുട്‌ബോള്‍ ലിയോണല്‍ മെസിയുടെ ചിത്രമുള്ള കുട വിരിയിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണമാണ് ഉയർന്നത്. ലോകകിരീടം നേടിയ അര്‍ജന്റൈന്‍ ഇതിഹാസം മെസിക്ക് ആശംസയുമായിട്ടാണ് തിരുവമ്പാടി മെസിയുടെ ചിത്രമുള്ള കുട വിരിയിച്ചത്. വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കേരളത്തിലെ ഏറ്റവും വലിയ പൂരമായ തൃശൂര്‍ പൂരം ലോക ശ്രദ്ധയാകര്‍ഷിച്ച ഉത്സവമാണ്. കുടമാറ്റത്തിന്റെ വീഡിയോ കേരളത്തില്‍ തരംഗമായതിന് പിന്നാലെ പല വിദേശ ട്വിറ്റര്‍ അക്കൗണ്ടുകളും പങ്കുവച്ചിട്ടുണ്ട്. വര്‍ണാലങ്കാരങ്ങളും ദേവ രൂപങ്ങളും കുടകളില്‍ നിറഞ്ഞു. പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ച് നടത്തിയ കുടമാറ്റത്തില്‍ ഓരോന്നും ഒന്നിനൊന്ന് മികച്ച് നിന്നു. മെസിയുടെ ആരാധകരുടെ പല വിദേശ ട്വിറ്റര്‍ അക്കൗണ്ടുകളും തൃശൂര്‍ പൂരത്തിന്റെ സവിശേഷതയും വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. പിന്നാലെയാണ് വിമര്‍ശനങ്ങള്‍ക്കൊപ്പം അഭിന്ദനങ്ങളുമുണ്ടായത്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്. ചില പോസ്റ്റുകള്‍ വായിക്കാം ഇങ്ങനെ… 1.2 മില്ല്യന്‍ ആളുകള്‍ പങ്കെടുത്ത ഏഷ്യയിലെ ഏറ്റവും വലിയ ഉല്‍സവത്തിലാണ് മെസ്സിക്ക് അഭിനന്ദനങ്ങള്‍ നല്‍കിയതെന്നാണ് ഒരു ട്വിറ്റര്‍ അക്കൗണ്ടില്‍ പറഞ്ഞിരിക്കുന്നത്. ഒട്ടേറേ ഫോളോവേഴ്സുള്ള ഗോള്‍ ഇന്ത്യ ഡോട്ട് കോമും വാര്‍ത്ത പങ്കുവച്ചിട്ടുണ്ട്. നേരത്തെ, ലോകകപ്പിനിടെ കേരളത്തിലെ ആവേശവും ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അര്‍ജന്റൈന്‍ മാധ്യമങ്ങള്‍ ദൃശ്യങ്ങളും ഫോട്ടോകളും ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.