ഡോ.മാർ അപ്രേം മെത്രാപ്പൊലീത്തയുടെ ആത്മകഥ ‘ആത്മീയ സഞ്ചാരി’ പ്രകാശനം ചെയ്തു

4

പൗരസ്ത്യ കൽദായ സുറിയാനി സഭ മുൻ അധ്യക്ഷൻ ഡോ.മാർ അപ്രേം മെത്രാപ്പോലീത്തയുടെ ആത്മകഥ ‘ആത്മീയ സഞ്ചാരി’ പ്രകാശനം ചെയ്തു. തൃശൂർ ബിഷപ്പ് ഹൗസിൽ മന്ത്രി കെ രാജൻ പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു.
മാർ അപ്രേമിന്റെ 78ാമത്തെ പുസ്തകമാണിത്. മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി.ട്രസ്റ്റി ബോർഡ് ചെയർമാൻ
എ.എം ആന്റണി, സ്കൂൾ മാനേജർ റവ. ഡോ.സിസ്റ്റർ ജിൻസി, ചെറിയാൻ പൂതിക്കോട്, ഡോ. എ.വി അലക്സ് എന്നിവർ പങ്കെടുത്തു.

Advertisement
Advertisement