നാടകാചര്യൻ ചന്ദ്രൻ കോളങ്ങാട്ടുകര അരങ്ങൊഴിഞ്ഞു: അന്ത്യം കോളങ്ങാട്ടുകരയിൽ; വിട പറഞ്ഞത് അരങ്ങിലെ വിസ്മയം

40

സ്റ്റേജുകളിൽ നിന്ന് സ്റ്റേജുകളിലേക്ക് ജൈത്രയാത്ര നടത്തി പ്രൊഫഷനൽ നാടക ആസാദകരുടെ മനസ്സുകളിൽ നിറഞ്ഞാടിയ നാടകാചാര്യൻ ചന്ദ്രൻ കോളങ്ങാട്ടുകര (ചന്ദ്രേട്ടൻ ) അരങ്ങൊഴിഞ്ഞു. വർഷങ്ങൾക്ക് മുൻപ് കുഴഞ്ഞു വീണതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.

നീണ്ട വർഷങ്ങളോളം കേരളത്തിലെമ്പാടുമുള്ള നാടകരാവുകളിൽ ചിരിയും ചിന്തയും ഇടകലർത്തിയ ഒട്ടനവധി കഥാപാത്രങ്ങൾക്കാണ് ചന്ദ്രേട്ടൻ ജീവൻ കൊടുത്തത്.
പൊന്നാനി ഇടേശ്ശരി നാടക അരങ്ങിൻ്റെ സുഖിനോ ഭവന്തു എന്ന നാടകത്തിലെ ‘ആനക്കാരൻ ചാത്തു നായർ’ എന്ന കഥാപാത്രമാണ് പ്രേഷക ശ്രദ്ധ കവർന്നത്. നിരവധി പുരസ്കാരങ്ങൾ ചാത്തു നായരെ തേടിയെത്തി.അന്തരിച്ച നാടക പ്രതിഭ രാജു കൂർക്കേഞ്ചരിയുടെ ‘അനശ്വര മന്ത്ര’ത്തിലെ ‘ശാന്തിക്കാരൻ നമ്പൂതിരി’യാണ് ചന്ദ്രൻ്റെ ശ്രദ്ധേയമായ മറ്റൊരു കഥാപാത്രം. കുന്നംകുളം ഗീതാഞ്ജലി, ചാലക്കുടി സാരംഗ, ഗുരുവായൂർ സംഘകല, പാലക്കാട് സൂര്യ തേജസ് എന്നീ നാടക സമിതികളിലെ ഉജ്വല കഥാപാത്രങ്ങൾക്ക് ചന്ദ്രൻ ഭാവം പകർന്നു.

പത്ത് വർഷങ്ങൾക്കു മുമ്പ് പാലക്കാട് സൂര്യ ചേതനയുടെ നാടകം കഴിഞ്ഞയുടൻ കുഴഞ്ഞു വീണ ചന്ദ്രൻ വീട്ടിൽ വിശ്രമത്തിലായിരുന്നു.