തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം; ജില്ലയിൽ ആഘോഷ പരിപാടികൾക്ക് വിലക്ക്

14

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷമുള്ള ആഘോഷങ്ങൾക്കും കൂടിച്ചേരലുകൾക്കും ജില്ലയിൽ വിലക്കേർപ്പെടുത്തിക്കൊണ്ട് കലക്ടർ എസ് ഷാനവാസ് ഉത്തരവിറക്കി. രാഷ്ട്രീയ യോഗങ്ങളോ ആഹ്ലാദ പ്രകടനങ്ങളോ ഒന്നും തന്നെ പാടുള്ളതല്ല. മെയ് നാല് വരെ ഈ നിയന്ത്രണങ്ങൾ കർശനമായി തുടരും. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ
പകർച്ചവ്യാധി നിയന്ത്രണ നിയമം, ദുരന്ത നിവാരണം നിയമം എന്നീ വകുപ്പുകൾ പ്രകാരം കേസ് എടുക്കും.