തൃശൂർ പൂരത്തിനിടെ ആനയുടെ ‘കുറുമ്പ്’

284

തൃശൂർ പൂരത്തിനിടെ ആനയിടഞ്ഞു. പൂരത്തിൽ ആദ്യം എത്തുന്ന കണിമംഗലം ശാസ്താവിന്റെ ഴുന്നെള്ളിപ്പിൽ കൂട്ടാനയായി പങ്കെടുപ്പിച്ചിരുന്ന മച്ചാട് ധർമ്മൻ എന്ന ആനയാണ് ഇടഞ്ഞത്. ജനങ്ങൾ കൂടുതൽ ഇല്ലാതിരുന്നതിനാൽ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. മണികണ്ഠനാലിനു സമീപത്ത് വെച്ച് പരിഭ്രാന്തി കാണിച്ച ആന ജനങ്ങൾക്കിടയിലേക്ക് ഓടിയില്ലെങ്കിലും ജനങ്ങൾ ഭീതിയോടെ ഓടിയകന്നു. ആനയെ സ്ഥലത്തുണ്ടായിരുന്ന എലിഫന്റ് സ്‌ക്വാഡ് ശ്രീമൂല സ്ഥാനത്ത് വെച്ച് തളച്ച് കൊണ്ട് പോയി. എട്ട് ആനകളുടെ അകമ്പടിയോടെയായിരുന്നു കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്ത്. ഇന്നലെ പൂരവിളംബരം നടത്തി നെയ്തലക്കാവിലമ്മ തുറന്നിട്ട തെക്കേഗോപുര വാതിലിലൂടെയാണ് കണിമംഗലം ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പ്രവേശിച്ച് പടിഞ്ഞാറെ ഗോപുരം വഴി പുറത്തിറങ്ങി.

Advertisement

Advertisement