‘എംബോസാറ്റ്’ അവാർഡുകൾ പ്രഖ്യാപിച്ചു

38

തൃശൂർ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വവിദ്യാർത്ഥി സംഘടനയായ മോഡൽ ബോയ്സ് ഓൾഡ് സ്റ്റുഡന്റസ് അസ്സോസിയേഷൻ തൃശൂർ (എംബോസാറ്റ്) വാർഷികത്തിൽ  ജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ മികച്ച പ്രധാന അധ്യാപിക, ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, മലയാളം, പൊതു വിദ്യാഭ്യാസത്തിനുള്ള സമഗ്രസംഭാവന നൽകിയ വ്യക്തി, മികച്ച മാതൃക അധ്യാപിക എന്നിവർക്കുള്ള 2022-23 അധ്യയനവർഷത്തിലെ അവാർഡുകൾ പ്രഖ്യാപിച്ചു. കെ.ആർ ഗീത മികച്ച പ്രധാന അധ്യാപിക ഗവ. ഗേൾസ് ഹൈസ്കൂൾ, വടക്കാഞ്ചേരി (എ.എസ്. കുറുപ്പാൾ മാസ്റ്റർ സ്മാരക അവാർഡ്), എം.രേണുക പൊതുവിദ്യാഭ്യാസത്തിനുള്ള ഗവ. ഹൈസ്കൂൾ പട്ടിക്കാട് (എ. മുഹമ്മദ് കുട്ടി സ്മാരക അവാർഡ്), നൈന ഓസ്റ്റിൻ മികച്ച ഭൗതികശാസ്ത്ര അധ്യാപിക ഗവ. ഹൈസ്കൂൾ ചാലക്കുടി (പി.കെ റപ്പായി മാസ്റ്റർ സ്മാരക അവാർഡ്), പ്രസീദ പി മാരാർ മികച്ച മലയാളം അധ്യാപിക ഗവ. ഹൈസ്കൂൾ അഞ്ചേരി (എൽസി ഉതുപ്പ് ആട്ടോക്കാരൻ സ്മാരക അവാർഡ്),
കെ.എസ് സരസു മികച്ച ഗണിതശാസ്ത്ര അധ്യാപിക ഗവ. ഹൈസ്കൂൾ കുഴൂർ, മാള (യു.വി. തോമസ് മാസ്റ്റർ സ്മാരക അവാർഡ്), ബിന്ദു വി ജോസ് മികച്ച മാതൃക അധ്യാപിക ഗവ. മോഡൽ ബോയ്സ് ഹൈസ്കൂൾ, തൃശൂർ (സുനിൽ മേനോൻ സ്മാരക അവാർഡ്) എന്നിവർക്കാണ് പുരസ്‌കാരം.

Advertisement
Advertisement