കോവിഡ് ബാധിച്ച് ഏങ്ങണ്ടിയൂർ സ്വദേശിനി മരിച്ച സംഭവം: ചികിത്സാ വീഴ്ചയുണ്ടായില്ലെന്ന് ആരോഗ്യവകുപ്പ്

30

കോവിഡ് ബാധിച്ച് ഏങ്ങണ്ടിയൂർ സ്വദേശിനി ഫാത്തിമ (78) മരിച്ച സംഭവത്തിൽ ചികിത്സാ വീഴ്ചയുണ്ടായില്ലെന്ന് ആരോഗ്യവകുപ്പ് വിശദീകരണം. 108നു പകരം സ്വകാര്യ ആംബുലൻസിലാണ് രോഗിയെ എത്തിച്ചത്. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടും രോഗാവസ്ഥ കണക്കിലെടുത്തും രാത്രി പന്ത്രണ്ടോടെ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചു. പുലർച്ചെ ആറോടെയാണ് മരണം.

കോവിഡ് സ്ഥിരീകരിച്ചാൽ ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് വഴി രജിസ്റ്റർ ചെയ്ത് 108ആംബുലൻസ് വഴിയാണ് സർക്കാർ ആശുപത്രിയിൽ എത്തിക്കേണ്ടത്. അതില്ലാതെ നേരിട്ട് സ്വകാര്യ ആംബുലന്സിലാണ് രോഗിയെ എത്തിച്ചത്. ഗുരുതര കോവിഡ് അവസ്ഥയില് വെന്റിലേറ്ററില് കയറ്റി, ഉടന് ഓക്സിജന് നല്കിയിരുന്നതായി ജില്ലാ ആശുപത്രി സൂപ്രണ്ട് ശ്രീദേവി പറഞ്ഞു.

തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് ഫാത്തിമക്ക് വീട്ടിൽ വെച്ച് ശ്വാസം മുട്ട് അനുഭവപ്പെട്ടത്. ആദ്യം ഏങ്ങണ്ടിയൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. രോഗിയുടെ സ്ഥിതി കണ്ടതോടെ കൊവിഡ് പരിശോധന നടത്താൻ ഡോക്ടർ നിർദേശിച്ചു. പരിശോധനയിൽ കോവിഡ് പോസിറ്റീവായി. എന്നാൽ വീട്ടുകാർക്ക് വിശ്വാസമില്ലാതെ വീണ്ടും സ്വകാര്യ ലാബിലേക്ക് കൊണ്ടുപോയി കോവിഡ് പരിശോധന നടത്തി. വീണ്ടും പോസിറ്റീവ് രേഖപ്പെടുത്തി.

തുടർന്ന് സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. അവിടെ ഓക്സിജൻ കയറ്റി. എന്നാൽ ഐസിയു ഒഴിവില്ലാത്തതിനാൽ അർധരാത്രിയോടെ തൃശൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. പിന്നീടാണ് ആരോഗ്യപ്രവർത്തകരേയും ജനപ്രതിനിധികളേയും അറിയിച്ചത്.