കണ്ണിനെ മയക്കും കാഴ്ചകൾ: പെരിഞ്ഞനം ഗവ.യു.പി സ്കൂളിന് നവീകരിച്ച പ്രീപ്രൈമറി വിഭാഗം

26

ചുവരിൽ പെരുവനം കുട്ടൻമാരാർ മുതൽ പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം വരെ, ഇരിപ്പിടങ്ങളായി ചക്ക, മാങ്ങ, തണ്ണിമത്തൻ തുടങ്ങി ഫലവർഗങ്ങൾ …. കണ്ണിനെ വിസ്മയിപ്പിക്കുന്ന ഇത്തരത്തിൽ ഒട്ടനവധി കാഴ്ചകളുമായി കുരുന്നുകളെ വരവേൽക്കുകയാണ് പെരിഞ്ഞനം ഗവൺമെന്റ് യു.പി സ്കൂൾ. നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച സ്കൂളിന്റെ പ്രീ പ്രൈമറി വിഭാഗത്തിന്റെ ഉദ്ഘാടനം ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഇന്ന് (ജൂൺ 23) നിർവഹിക്കും.

Advertisement

കുട്ടികളെ ആകർഷിക്കുന്ന കാഴ്ചകൾ ഒരുക്കിയാണ് സ്കൂളിന്റെ നവീകരണം പുർത്തിയാക്കിയിട്ടുള്ളത്. സമഗ്രശിക്ഷാ കേരളത്തിന്റെ (എസ് എസ് കെ ) സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ലഭിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് പ്രീ പ്രൈമറി വിഭാഗത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.

ഉച്ചയ്ക്ക് 2 ന് സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിക്കും. പെരിഞ്ഞനം ഗവ.യു.പി സ്കൂളിൽ നിന്ന്
വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ടി എ രാജശ്രീ, നയന മനോഹരമായ ശിൽപ ഭംഗിയോടെ പ്രീ പ്രൈമറി നവീകരണത്തിന് നേതൃത്വം നൽകിയ ശിൽപി കെ എസ് രാജു കോട്ടുവള്ളി എന്നിവർക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ
ഉപഹാരങ്ങൾ സമ്മാനിക്കും. മതിലകം ബ്ലോക്ക് പ്രസിഡന്റ് സി കെ ഗിരിജ മുഖ്യാതിഥിയാകും. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത് മോഹൻദാസ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ കെ എസ് ജയ, ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുക്കും

Advertisement