
തൃശൂർ പൂരം വെടിക്കെട്ട് പുരയുടെ സമീപം താൽക്കാലിക ഷെഡ് അനുവദിക്കാനാവില്ലെന്ന് പെസോ. നിലവിൽ നിർമിച്ച ഷെഡ് പൊളിച്ചു നീക്കണം, തൊഴിലാളികൾക്കുള്ള ഷെഡ് 45 മീറ്റർ അകലെ പണിയണമെന്നും നിർദേശിച്ച് ദേവസ്വങ്ങൾക്കുള്ള നോട്ടിസിൽ പെസോ വ്യക്തമാക്കി. വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കേണ്ട ഷെഡ് 13 മീറ്റർ അകലെ പണിയണമെന്നാണ് പെസോയുടെ നിർദ്ദേശം. പെസോയുടെ നോട്ടീസ് കളക്ടർ ദേവസ്വങ്ങൾക്ക് കൈമാറി. ഇന്നലെ താത്കാലികമായി നിർമിച്ച ഷെഡുകൾ പൊളിച്ചു നീക്കാൻ ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. കഴിയില്ലെന്ന് ദേവസ്വങ്ങൾ കളക്ടർക്ക് മറുപടി നൽകിയിരുന്നു. ഇതേ തുടർന്നാണ് കേന്ദ്ര ഏജൻസിയായ പെസോ നേരിട്ട് ദേവസ്വങ്ങൾക്ക് നിർദേശം നൽകിയത്. അതെ സമയം വെടിക്കെട്ട് പെസോ നിർദേശവുമായി ബന്ധപ്പെട്ട് കളക്ടർക്കെതിരെ സമൂഹ മാധ്യമത്തിൽ വ്യാജ പ്രചരണം നടക്കുന്നതായും ആക്ഷേപമുയർന്നിട്ടുണ്ട്. ‘മാഗസിന്‍റെ തൊട്ടടുത്ത് ഷെഡ്ഡുകള്‍ സ്ഥാപിക്കരുതെന്ന നിര്‍ദേശം പെസോ നല്‍കിയതിന് കളക്ടറെ കുറ്റപ്പെടുത്തുന്നതിനെതിരെ പ്രതിഷേധം ഉയരുന്നു.
സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പെസോ നിര്‍ദേശം നൽകിയത്. പാറമേക്കാവ് ദേവസ്വം ഭാരവാഹികളും ഈ യോഗത്തിലുണ്ടായിരുന്നു.
‘മാഗസിന്‍റെ പതിമൂന്ന് മീറ്റര്‍ അകലെ പാക്കിംഗ്, ലോഡിംഗ്, അണ്‍ലോഡിംഗ് എന്നിവയ്ക്ക് ഷെഡ്ഡ് സ്ഥാപിക്കാം.
45 മീറ്റര്‍ അകലെ തൊഴിലാളികള്‍ക്ക് വേണ്ട ഷെഡ്ഡ് സ്ഥാപിക്കുന്നതില്‍ വിലക്കില്ല.ദേവസ്വം ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പെസോ നിര്‍ദേശം മുന്നോട്ടുവച്ചത്’. എന്നിട്ടും കളക്ടറെ കുറ്റപ്പെടുത്തുന്ന രീതിയിൽ പാറമേക്കാവ് ദേവസ്വം ഭാരവാഹികളിൽ ചിലർ സോഷ്യൽ മീഡിയയിലുടെ അപകീർത്തി പെടുത്തുന്നതിനെതിരെ ഭാരവാഹികൾക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസം രൂക്ഷമായി. പാറമേക്കാവ് വിഭാഗത്തിൻ്റെ വെടിക്കെട്ടിന് ആളുകളെ റോഡിലേക്ക് കയറ്റി നിർത്താൻ വരെ താൽപര്യം കാണിച്ച കളക്ടറെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.
കളക്ടറുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളിൽ കുറ്റപ്പെടുത്തുന്നതിനെതിരെ ഭൂരിപക്ഷം പേരും അസഹിഷ്ണുതയിലാണ്.