തൃശൂർ ലൂർദ്ദ്ഫൊറോന പള്ളിയുടെ കീഴിലുള്ള 19 കുടുംബ കൂട്ടായ്മ ഭാരവാഹികളുടെ കൺവെൻഷനും കുടുംബ കൂട്ടായ്മ ഇടവകകളിലെ യൂണിറ്റ് ഭാരവാഹികൾക്കുള്ള നേതൃത്വ പരിശീലനവും നടന്നു. ലൂർദ്ദ്ഫൊറോന വികാരി ഫാ ഡേവീസ് പുലിക്കോട്ടിൽ ഉദ്ഘാടനം ചെയ്തു.
എറവ് കപ്പൽ പള്ളി വികാരി ഫാ.റോയ് ജോസഫ് വടക്കൻ കുടുംബ കൂട്ടായ്മ ഭാരവാഹികളുടെ ഉത്തരവാദിത്വവും കടമകളും എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. ആയിരത്തോളം പ്രതിനിധികൾ പങ്കെടുത്ത കൺവെൻഷനിൽ ഫൊറോന ആനിമേറ്റർ ഫാ.ജോജു പൊറുത്തൂർ അധ്യക്ഷനായി.
കൺവീനർ ഏ.ഡി. ഷാജു, സെക്രട്ടറി സി.കെ. സെബിൻ, ട്രഷറർ വിൻസന്റ് നെല്ലിശ്ശേരി, അതിരൂപത ട്രഷറർ ജെയ്സൺ മാണി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി മേരി റെജീന , ഡോണി ജോർജ് , ത്രേസ്യ ദേവസി, സുമി റോക്സി എന്നിവർ പ്രസംഗിച്ചു. വാർഷിക പദ്ധതികൾ പ്രകാശനം ചെയ്തു. കുക്കുകളി നാടകവതരണത്തിനെതിരെ പ്രതിഷേധ പ്രമേയം അനോയ് സി.റോയ് അവതരിപ്പിച്ചു. 19 കൺവീനർ മാർ പ്രവർത്തന രൂപരേഖ ഏറ്റുവാങ്ങി.
Advertisement
Advertisement