ആളൂര്‍ തുമ്പൂരില്‍ അച്ഛനും മകനും മരിച്ച നിലയില്‍

585

ആളൂര്‍ തുമ്പൂരില്‍ അച്ഛനും മകനും മരിച്ച നിലയില്‍. തുമ്പൂര്‍ സ്വദേശി മാടമ്പത്ത് വീട്ടില്‍  ബിനോയ്, രണ്ടര വയസുകാരന്‍ അഭിജിത്ത് കൃഷ്ണ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മകനെ കൊലപ്പെടുത്തു ബിനോയ്  ആത്മഹത്യ ചെയ്തതെ ന്നാണ്  പ്രഥമിക നിഗമനം. തുമ്പൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിന് സമീപമാണ് സംഭവം. വീടിന്‍റെ ഇറയത്ത്
വെള്ളം നിറച്ച് വെച്ച ബക്കറ്റിന് സമീപത്താണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലായിരുന്നു  ബിനോയ്. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പമാണ് ബിനോയ് താമസിച്ചിരുന്നത്. രാവിലെ ഭാര്യ എഴുന്നേറ്റ് നോക്കിയപ്പോഴാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തുന്നത്. അഭിജിത്ത് രണ്ടാമത്തെ മകനാണ്. ബിനോയിക്ക് മറ്റൊരു മകന്‍ കൂടിയുണ്ട്. ബിനോയ് നേരത്തെ പ്രവാസി മലയാളിയായിരുന്നു. ഗള്‍ഫില്‍ നിന്ന് മടങ്ങിവന്നതിനു ശേഷം ലോട്ടറി കച്ചവടം നടത്തിയാണ് ജീവിച്ചിരുന്നത്. സാമ്പത്തിക പ്രശ്നങ്ങളും ആരോഗ്യപ്രശ്നങ്ങളും ബിനോയെ അലട്ടിയിരുന്നു എന്നാണ് സൂചന. ഹൃദ്രോഗിയായ ബിനോയ് പേസ് മേക്കര്‍ ഘടിപ്പിച്ചിരുന്നു. അതിനിടെ മകന് സംസാരശേഷി കുറവാണെന്ന് അടുത്തിടെയാണ് ഡോക്ടര്‍മാര്‍ വിലയിരുത്തിയത്. ഇത് അറിഞ്ഞതോടെ ബിനോയ് മാനസിക വിഷമത്തിലായിരുന്നതായി പറയുന്നു. മകനെ വെള്ളം നിറച്ച ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം ബിനോയ് തൂങ്ങി മരിക്കുകയായിരുന്നു എന്നാണ്  പൊലീസിന്റെ പ്രാഥമിക നിഗമനം. ആളൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Advertisement
Advertisement