മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് കൊടിയമ്പുഴ ദേവസ്വത്തിന്റെ ഭക്ഷ്യ കിറ്റുകൾ

51

മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും വയോധികർക്കും വലപ്പാട് കൊടിയമ്പുഴ ദേവസ്വം ഭക്ഷ്യോല്പന്നങ്ങൾ വിതരണം ചെയ്തു. ദേവസ്വം വള്ളങ്ങളിൽ മത്സ്യ ബന്ധനം നടത്തുന്ന ആയിരത്തോളം പേർക്കാണ് അരിയും ഫലവ്യഞ്ജനങ്ങളും നൽകിയത്. ഓരോ കുടുംബത്തിനും അമ്പത് കിലോ അരി, മൂന്ന് കിലോ പഞ്ചസാര, രണ്ട് കിലോ പരിപ്പ്, രണ്ട് കിലോ കടല, 250 ഗ്രാം ചായപ്പൊടി എന്നിവ ഉൾപ്പെടുന്ന കിറ്റുകളാണ് വിതരണം ചെയ്തത്. വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.തോമസ്, നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി.വിനു, വലപ്പാട് പോലീസ് ഇൻസ്‌പെക്ടർ കെ.എസ്.സുമേഷ് എന്നിവർ ചേർന്ന് വിതരണോദ്ഘാടനം നിർവ്വഹിച്ചത്. ദേവസ്വം ചെയർമാൻ പി.വി.ജനാർദ്ദനൻ, പ്രസിഡന്റ് രാധാകൃഷ്ണൻ, സെക്രട്ടറി സുന്ദരൻ എന്നിവർ നേതൃത്വം നൽകി