കൈപ്പമംഗലത്ത് ലോറിക്ക് പിന്നിൽ കാറിടിച്ച് അഞ്ച് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

28

ദേശീയപാത കൈപ്പമംഗലത്ത് ലോറിക്ക് പിന്നിൽ കാറിടിച്ച് അഞ്ച് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. കണ്ണൂർ സ്വദേശി ഫർസിൻ, മലപ്പുറം സ്വദേശികളായ റാഷിദ്, ലബീബ്, കൊടുവള്ളി സ്വദേശി ഷമീം, പാലക്കാട് സ്വദേശി യാസിൻ എന്നിവർക്കാണ് പരിക്ക്. കൈപ്പമംഗലം വഴിയമ്പലത്ത് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം, മൂന്നാറിൽ പോയി മടങ്ങിയിരുന്ന സംഘം സഞ്ചാരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ മിറാക്കിൾ, ആക്ട് ആംബുലൻസ് പ്രവർത്തകർ വിവിധ ആശുപ ത്രികളിൽ എത്തിച്ചു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ടയർ പഞ്ചറായതിനെ തുടർന്ന് നിറുത്തിയിട്ടിരിക്കുകയായിരുന്നു ലോറിക്ക് പിന്നിലാണ് കാർ ഇടിച്ചത്.

Advertisement
Advertisement