
തൃശൂരിൽ വീണ്ടും വൻ കഞ്ചാവ് വേട്ട. ആഡംബര കാറിൽ കടത്തുകയായിരുന്ന 220 കിലോ കഞ്ചാവ് പിടികൂടി. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും, നെടുപുഴ പോലീസും ചേർന്നാണ് കഞ്ചാവ് കടത്തിയ നാലംഗ സംഘത്തെ പിടികൂടിയത്. ചിയ്യാരത്ത് നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. ചിയ്യാരം സ്വദേശി അലക്സ്, ചേർത്തല സ്വദേശി പ്രിവിൻ രാജ് , പാവറട്ടി സ്വദേശി റിയാസ് , കാട്ടൂർ സ്വദേശി ജെക്കബ് എന്നിവരാണ് പിടിയിലായത്. ഒറീസയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്. തൃശൂർ, ആലപ്പുഴ എന്നിവിടങ്ങളിൽ ആവശ്യകാർക്ക് വിതരണം ചെയ്യാനാണ് കഞ്ചാവ് എത്തിച്ചത്. ഇന്നലെ പൂങ്കുന്നത്ത് വെച്ച് ആന്ധ്രയിൽ നിന്നും എത്തിച്ച് ചാവക്കാട് ഭാഗത്തേക്ക് ഓട്ടോറിക്ഷയിൽ കൊണ്ട് പോവുകയായിരുന്ന 11 കിലോ കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് പിടികൂടിയിരുന്നു.