പേരാമംഗലത്ത് കടന്നലാക്രമണത്തിൽ നാല് പേർക്ക് പരിക്ക്

18

പേരാമംഗലത്ത് കടന്നലാക്രമണത്തിൽ നാല് പേർക്ക് പരിക്ക്.
പേരാമംഗലം സ്വദേശികളായ പുത്തൂർക്കര വീട്ടിൽ ആശിഷ് (20), ശ്യാം സാഗർ(22), മുണ്ടൂർ സ്വദേശികളായ പനയ്ക്കൽ വീട്ടിൽ വിൻസെന്റ് (50), തോമസ് പാവറട്ടി (60) എന്നിവർക്കാണ് കടന്നൽ കുത്തേറ്റത്. വൈകിട്ടായിരുന്നു സംഭവം. മനപ്പടി പെട്രോൾ പമ്പിനു സമീപം റോഡരികിലെ മരത്തിലാണ്  കടന്നൽ കൂടുണ്ടായിരുന്നത്. കുത്തേറ്റവരെ രക്ഷിക്കുന്നതിനിടയിലാണ് തോമസ് പാവറട്ടിയെയും കടന്നൽ ആക്രമിച്ചത്.

Advertisement
Advertisement