പേരാമംഗലത്ത് ഗ്യാസ് ലോറി നിയന്ത്രണം വിട്ട് കാനയിലേക്ക് ചെരിഞ്ഞു: വീട്ടുമതിൽ തകർത്തു; തൃശൂർ കുന്നംകുളം റോഡിൽ ഗതാഗത നിയന്ത്രണം

133

പേരാമംഗലത്ത് ഗ്യാസ് ടാങ്കർ ലോറി നിയന്ത്രണം വിട്ട് കാനയിലേക്ക് ചെരിഞ്ഞു. അപകടത്തിൽ വീട്ടുമതിൽ തകർന്നു. മറ്റു അപകടാവസ്ഥയില്ലെന്ന് പോലീസ് പറഞ്ഞു. പേരാമംഗലം മനപ്പടിയിലാണ് അപകടം. പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി.