പൂരങ്ങളുടെ നാട്ടിലേക്ക് അതിവേഗം: കെ- റെയിൽ പ്രചാരണവുമായി സർക്കാർ പബ്ലിക് റിലേഷൻസ് വകുപ്പ്

54

കെ-റെയിൽ പദ്ധതിയുടെ പ്രചാരണവുമായി തൃശൂർ ജില്ലാ ഭരണകൂടം. ഇൻഫർമേഷൻ വകുപ്പിന്റെ ജില്ലാതല ഫെയ്‌സ്ബുക്ക് പേജിലാണ് പ്രചാരണം തുടങ്ങിയിരിക്കുന്നത്.

Advertisement

പൂരങ്ങളുടെ നാട്ടിലേക്ക് അതിവേഗം എന്ന തലക്കെട്ടോടെയാണ് പ്രചാരണം. കേരളത്തിലെ പ്രധാന നഗരങ്ങളിൽനിന്ന് തൃശ്ശൂരിലേക്ക് സഞ്ചരിക്കാനുള്ള ദൂരവും സമയവും അതിനുള്ള നിരക്കും പ്രത്യേകമായി കാണിച്ചിട്ടുമുണ്ട്. തിരുവനന്തപുരത്തുനിന്ന്‌ 260 കിലോമീറ്ററാണ് ദൂരം. ഒരുമണിക്കൂർ 56 മിനിറ്റാണ് യാത്രാസമയം. 715 രൂപയാണ് ടിക്കറ്റ് നിരക്ക്. കോഴിക്കോട് (98 കി.മീ., 44 മിനിറ്റ്‌, 269 രൂപ), കൊച്ചി (64 കി.മീ., 31 മിനിറ്റ്‌, 176 രൂപ), കാസർകോട് (270 കി.മീ., 1.58 മണിക്കൂർ, 742 രൂപ) എന്നിവയുടെ വിവരങ്ങളും നൽകിയിട്ടുണ്ട്.

Advertisement