ഗുരുവായൂർ ഉത്സവം: അന്തിമ തീരുമാനമെടുക്കാൻ ഇന്ന് യോഗം

19

ഗുരുവായൂർ ഉത്സവം നടത്തിപ്പു സംബന്ധിച്ച അന്തിമ തീരുമാനങ്ങൾക്കായി ഇന്ന് യോഗം ചേരും കളക്ടറുടെ സാനിധ്യത്തിലാണ് യോഗം.

എം.എൽ.എ., ദേവസ്വം ചെയർമാൻ, ഭരണസമിതിയംഗങ്ങൾ എന്നിവർ പങ്കെടുക്കും. ഉത്സവ ദിവസങ്ങളിൽ ക്ഷേത്രദർശനത്തിന് കൂടുതൽ പേരെ അകത്തേയ്ക്ക് പ്രവേശിപ്പിക്കുന്ന കാര്യം ദേവസ്വം ആവശ്യപ്പെടും. ഇപ്പോൾ 3000 പേർക്കാണ് പ്രവേശനം. 5000 പേരാക്കുന്ന കാര്യം ചർച്ച ചെയ്യും.

ഉത്സവം കൊടിയേറി കഴിഞ്ഞാൽ എട്ടാം വിളക്കു ദിവസം വരെ രാത്രിയിൽ പഴുക്കാമണ്ഡപം ദർശനം പ്രധാനമാണ്. ടോക്കൺ അടിസ്ഥാനത്തിൽ ഭക്തർക്ക് ഇതിനുള്ള സൗകര്യം ഒരുക്കേണ്ടതിനെ പറ്റി കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തും. ആനയോട്ടത്തിന് മൂന്ന് ആനകളെ പങ്കെടുപ്പിക്കാനാണ് ദേവസ്വം തീരുമാനിച്ചിട്ടുള്ളത്. ജനങ്ങളെ നിയന്ത്രിച്ച് ആനയോട്ടം നടത്തുന്ന കാര്യവും ചർച്ച ചെയ്യും.

പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിലെ പുറത്തേക്കെഴുന്നെള്ളിപ്പിനുള്ള ആനകളുടെ എണ്ണം, ഭക്തർക്ക് പറവെപ്പ്, കലാപരിപാടികളുടെ നടത്തിപ്പ് തുടങ്ങിയവയും എങ്ങനെ വേണമെന്ന് യോഗം ചർച്ച ചെയ്യും.